കേന്ദ്ര ബജറ്റ് 2020 : അടിസ്ഥാന സൗകര്യ വികസനത്തിന് 5 വര്‍ഷത്തിനകം 100 കോടി രൂപ

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് 5 വര്‍ഷത്തിനകം 100 കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.

11,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും. വ്യവസായ വാണിജ്യ വികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മേഖലയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിനായി 99,300 കോടി രൂപ വകയിരുത്തി. ഇതില്‍ 3000 കോടി നൈപുണ്യവികസനത്തിനാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതകള്‍, ന്യൂനപക്ഷം തുടങ്ങിയ വിഭാഗങ്ങളുടെ ഉള്‍പ്പെടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പൂര്‍ത്തീകരിക്കുന്ന ബജറ്റാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *