ലാവ്​ലിന്‍ കേസില്‍ ഗവര്‍ണര്‍ പാലമായോ എന്ന്​ സംശയിക്കുന്നു :കെ. മുരളീധരന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സി.എ.എ വിരുദ്ധ പരമര്‍ശങ്ങളടങ്ങിയ 18-ാം ഖണ്ഡിക വായിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും വിമര്‍ശിച്ച്‌​ കെ. മുരളീധരന്‍ എം.പി. ലാവ്​ലിന്‍ കേസില്‍ ഗവര്‍ണര്‍ ഒരു പാലമായി പ്രവര്‍ത്തിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന്​ കെ. മുരളീധരന്‍ പറഞ്ഞു.

നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്ന്​ ആദ്യം നിലപാടെടുത്ത ഗവര്‍ണര്‍, പിന്നീട്​ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതിനാല്‍ വായിക്കുകയായിരുന്നു. അതിനര്‍ഥം മുഖ്യമന്ത്രി ഗവര്‍ണറുമായി ഇടക്കിടെ ബന്ധപ്പെടുന്നുണ്ടെന്നാണ്​.

മനുഷ്യ മഹാശൃംഖല കഴിഞ്ഞിട്ട്​ മുഖ്യമന്ത്രി നേരെ പോയത്​ രാജ്​ഭവനില്‍ ഗവര്‍ണറുടെ ആതിഥ്യം സ്വീകരിക്കാനാണെന്നും അതേസമയം കേരള ഗവര്‍ണര്‍ നിയമസഭയെ അടിക്കടി അപമാനിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *