ചന്ദ്രശേഖർ ആസാദ് വീണ്ടും കസ്റ്റഡിയിൽ

ഹൈദരാബാദ് : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീണ്ടും കസ്റ്റഡിയിൽ എടുത്തു പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതിരെ ഹൈദരാബാദിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ പരിപാടിക്കു മുൻപാണ് ആസാദിനെ ലങ്കർഹൗസ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും പരിപാടിയുമായി മുൻപോട്ടു പോകാതിരിക്കാനാണ് കസ്റ്റിഡിയെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തന്നെ കസ്റ്റഡിയിൽ എടുത്ത വിവരം ആസാദ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം രാജ്യതലസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ആളുകളെ ഇളക്കിവിട്ടു എന്ന കേസിൽ ജയിലിലായിരുന്ന ആസാദ് ഈ മാസം 16നാണ് ജാമ്യത്തിലിറങ്ങിയത്. പത്ത് ദിവസങ്ങൾക്കു ശേഷമാണ് ദലിത് നേതാവ് വീണ്ടും പൊലീസ് കസ്റ്റഡിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *