ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ യുഡിഎഫിന് വോട്ടുചെയ്തവരും : രൂക്ഷവിമർശനവുമായി മുരളീധരന്‍

കോഴിക്കോട്:  യുഡിഎഫിന് വോട്ടുചെയ്തവരും ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയ്ക്ക് എത്തിയെന്ന് കെ.മുരളീധരന്‍ എംപി. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. താമരക്കുമ്പിളില്‍ അല്ല മമ ഹൃദയമെന്ന് പരിഹസിച്ച മുരളീധരന്‍ കെപിസിസി പട്ടികയില്‍ യുവാക്കളും സ്ത്രീകളും കുറഞ്ഞത് ന്യൂനതയായെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

 

Leave a Reply

Your email address will not be published. Required fields are marked *