റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിക്കു ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്. രാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം കിട്ടുമ്പോൾ വായിക്കൂ എന്ന കുറിപ്പോടെയാണ് ഭരണഘടന അയച്ചു കൊടുത്തത്. ആമസോൺ ഓൺലൈൻ സ്റ്റോർ വഴിയാണ് ഭരണഘടന വാങ്ങി അയച്ചിരിക്കുന്നത്. ഇതിന്റെ ചിത്രവും ഉൾപ്പെടുത്തി കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ഭരണഘടന ആർട്ടിക്കിൾ 14 പ്രകാരം എല്ലാവർക്കും സമത്വം  ഉറപ്പാക്കുന്നുവെന്ന കാര്യം ബിജെപി മനസിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. എല്ലാത്തരം വിഭാഗീയതയിൽ നിന്നും ജനങ്ങൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നുവെന്ന കാര്യം ഓർക്കണം. വിവേചനപരമായ ഏതു നിയമവും ഭരണഘടനാ വിരുദ്ധമാണ്.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് സോണിയ ഗാന്ധി റിപ്പബ്ലിക് ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നതിന് ആഴത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. രാജ്യം ഭയത്തിന്റെ നിഴലിലാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ഭരണഘടനാ മൂല്യങ്ങൾ സുരക്ഷിതമല്ലെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *