ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കി. രാജ്ഭവനില്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.

ഗവര്‍ണറെ മനപൂര്‍വം അവഗണിച്ചില്ല. മുന്‍പും കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണരുടെ അധികാരത്തിന്മേല്‍ കടന്നുകയറ്റം നടത്തിയിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല, ചട്ടലംഘനം ഉണ്ടായിട്ടില്ല എന്നതാണ് സര്‍ക്കാര്‍ വാദം.

പൗരത്വ നിയമത്തിനെതിരേ തന്നോട് ചോദിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *