‘ദേവീന്ദര്‍ സിങ്ങിനെ സംരക്ഷിക്കുന്നത് മോദിയോ അമിത്ഷായോ?’- വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: തീവ്രവാദികളെ പാര്‍പ്പിച്ചതിന് അറസ്റ്റിലായ ജമ്മു കശ്മീര്‍ ഡെപ്യൂട്ടി എസ്.പി ദേവീന്ദര്‍ സിങ്ങിനെതിരെ പ്രധാനമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടേയും മൗനം ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. ഇവരിലാണ് ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദേവീന്ദറിനെതിരെ സമ്ബൂര്‍ണ്ണ അന്വേഷണം വേണമെന്ന് പ്രിയങ്കാഗാന്ധിയും വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ ഡെപ്യൂട്ടി എസ്പി ഡേവിന്ദര്‍ സിങ്ങിന്റെ പങ്ക് എന്താണെന്നും, എത്ര തീവ്രവാദികളെയാണ് അദ്ദേഹം സഹായിച്ചെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഭാരതീയന്റെ രക്തം പുരണ്ട മൂന്നു തീവ്രവാദികളെയാണ് ഡേവിന്ദര്‍ സിങ്ങ് തന്റെ വീട്ടില്‍ അഭയം നല്‍കിയതെന്നും, ഉദ്യോഗസ്ഥനെ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ നടത്തി രാജ്യദ്രോഹക്കുറ്റത്തിന് കഠിന ശിക്ഷ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ജമ്മു പൊലിസ് ഉദ്ദ്യോഗസ്ഥനെതിരെ സമ്ബൂര്‍ണ്ണ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധിയും ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക പറഞ്ഞു.ഡി.എസ്.പിയുടെ അറസ്റ്റ് ഇന്ത്യയുടെ ദേശീയ സുരക്ഷയെ അശങ്കപ്പെടുത്തുന്നുവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ വിദേശ പ്രതിനിധികളെ ജമ്മു കശ്മീരിലേക്ക് കൊണ്ടുപോകുന്നത് വിചിത്രമായി തോന്നുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *