റഷ്യന്‍ പ്രസിഡന്റ്‌ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചു; പ്രധാനമന്ത്രി രാജിവെച്ചു

മോസ്​കോ: പ്രസിഡന്‍റ്​ വ്ലാദിമിര്‍ പുടിന്‍ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്​വ്യദെവ്​ രാജിവെച്ചു. പുടിന്​ രാജിക്കത്ത്​ സമര്‍പ്പിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ മന്ത്രിസഭ പരാജയപ്പെട്ടതായി വ്യക്തമാക്കിയ പുടിന്‍, മെദ്​വ്യദെവിന്​ നന്ദി പറഞ്ഞു. പ്രസിഡന്‍ഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലി​​െന്‍റ ഉപമേധാവിയായി മെദ്​വ്യദെവിനെ നിയമിച്ചു.

പുതിയ മന്ത്രിസഭ ​​പ്രഖ്യാപിക്കും വരെ മന്ത്രിമാരോട്​ തുടരാനും പ്രസിഡന്‍റ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം, പാര്‍ലമ​െന്‍റിന്​ കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലാണ്​ പരിഷ്​കാരം നടപ്പാക്കുക. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും തെരഞ്ഞെടുക്കാനുള്ള അധികാരവും പാര്‍ലമ​െന്‍റിന്​ കൈമാറും.

നിലവില്‍ പ്രസിഡന്‍റിനാണ്​ ഇതിനുള്ള അധികാരം. അതേസമയം, പാര്‍ലമ​െന്‍ററി രീതിയിലേക്ക്​ മാറിയാല്‍ റഷ്യ സുസ്ഥിരമാകില്ലെന്നും പുടിന്‍ പറഞ്ഞു. പുടി​​െന്‍റ അടുത്ത അനുയായിയായ മെദ്​വ്യദെവ് 2012 മുതല്‍ പ്രധാനമന്ത്രിപദത്തില്‍ തുടരുകയായിരുന്നു. 2008-12 കാലയളവില്‍ റഷ്യന്‍ പ്രസിഡന്‍റുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *