കോട്ടയം സിഎംഎസ് കോളജില്‍ സംഘര്‍ഷം

കോട്ടയം:  കോട്ടയം സി എം എസ് കോളജില്‍ സംഘര്‍ഷാവസ്ഥ. സംയുക്ത വിദ്യാര്‍ത്ഥി സംഘവും എസ് എഫ് ഐയും തമ്മിലാണ് സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് ഇടപെട്ടു.

സംഘര്‍ഷത്തെ തുടര്‍ന്ന് എസ് എഫ് ഐയുടെ കോളജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പൊലീസ് വാഹനത്തില്‍ കയറ്റിയിരിക്കുകയാണ്. ഇതിനെതിരെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

സിഎംഎസ് കോളജിലെ ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാരോപിച്ചു കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. കോളജ് ടൂറുമായി ബന്ധപ്പെട്ടുണ്ടായ ചില വിഷയങ്ങളും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതിനിടെ കോളജിന്റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *