വീട്ടുതടങ്കലിലായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പ്രത്യേക ബംഗ്ളാവിലേക്ക് മറ്റും

ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പ്രത്യേക ബംഗ്ളാവിലേക്ക് മറ്റും. വീട്ടുതടങ്കലിലായ അദ്ദേഹത്തെ നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഔദ്യോഗിക വസതിക്കടുത്തെ ബംഗ്ളാവിലേക്കാവും അദ്ദേഹത്തെ മാറ്റുക. അതേസമയം നിയന്ത്രണം തല്‍ക്കാലം തുടരുമെന്ന് സൂചന.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളടക്കം വീട്ടുതടങ്കലിലാണ്. നിലവില്‍ ഹരിനിവാസിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരടക്കം അടുത്തദിവസം കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഒമര്‍ അബ്ദുള്ളയെ മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ടു കേന്ദ്രമന്ത്രിമാരാണ് ഈയാഴ്ച ജമ്മുകശ്മീരിലെത്തുന്നത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

Leave a Reply

Your email address will not be published. Required fields are marked *