പൗരത്വ നിയമം: ആവശ്യമായ സമയത്ത്‌ യോജിച്ചസമരത്തിന്‌ തയാര്‍ -മുനീര്‍

കോഴിക്കോട്‌: പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമായ സമയത്ത്‌ വീണ്ടും യോജിച്ച സമരത്തിന്‌ തയാറെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ ഡോ. എം.കെ. മുനീര്‍. സര്‍ക്കാറുമായി യോജിക്കാന്‍ കഴിയുന്ന എല്ലാ മേഖലകളിലും സഹകരിച്ചിട്ടുണ്ട്‌. ഡല്‍ഹിയില്‍ നിവേദനവുമായി പോകുന്നുണ്ടെങ്കില്‍ ആ സംഘത്തിലും തങ്ങളുണ്ടാകുമെന്ന്​ മുനീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫി​​െന്‍റ നേതൃത്വത്തില്‍ ജനുവരി 18ന്​ വൈകീട്ട്‌ നാലിന്‌ മഹാറാലി സംഘടിപ്പിക്കും. കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബല്‍ ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്‍റ്​ ടി. സിദ്ദിഖ്‌, എന്‍. സുബ്രഹ്മണ്യന്‍, എം.സി. മായിന്‍ ഹാജി തുടങ്ങിയവരും വാര്‍ത്തസ​േമ്മളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *