മോഡിക്ക്‌ വേവലാതി പാകിസ്ഥാനെക്കുറിച്ചുമാത്രം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : സമ്പദ്ഘടന തകര്‍ന്ന്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമങ്ങളിലാണെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വേവലാതിയിലാണ്‌ ഇന്ത്യക്കാര്‍. എന്നാല്‍, ”നിങ്ങള്‍ പാകിസ്ഥാന്റെ സമ്ബദ്‌ഘടനയെക്കുറിച്ച്‌ എന്തുകൊണ്ട്‌ സംസാരിക്കുന്നില്ല” എന്ന ചോദ്യവുമായി മോദി ഉടന്‍ രംഗത്തുവരും.
നമ്മുടെ ജനാധിപത്യം, സമൂഹം, സമ്പദ്ഘടന എന്നിവയെ നശിപ്പിക്കാന്‍ മോഡി ചെയ്യുന്ന കാര്യങ്ങളെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്ന ഏകവാദം ഇതാണ്‌.

എന്നാല്‍, മോഡിസര്‍ക്കാര്‍ ഇതിനൊക്കെ മറുപടി നല്‍കേണ്ടിവരും. എക്കാലവും മണ്ണില്‍ തല പൂഴ്‌ത്തിയിരിക്കാന്‍ അവര്‍ക്ക്‌ കഴിയില്ല- യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *