കെഎംഎംഎല്‍ അഴിമതിക്കേസ്; വീണ്ടും രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ കെഎംഎംഎല്‍ അഴിമതിക്കേസിലെ രേഖകള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് നിര്‍ദേശിച്ചത്.

വിജിലന്‍സ് അന്വേഷണ സംഘം ടോം ജോസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച ആക്ഷേപത്തില്‍ വാദം പരിഗണിക്കവേയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.

കേസിലെ അന്തിമ റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കാത്ത രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും എല്ലാ രേഖകളും ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

കെഎംഎംഎല്‍ എംഡി ആയിരിക്കെ 250 മെട്രിക് ടണ്‍ മഗ്‌നീഷ്യം ഇറക്കുമതി ചെയ്തതില്‍ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് ടോം ജോസിനെതിരെയുള്ള കേസ്‌.

Leave a Reply

Your email address will not be published. Required fields are marked *