പൗരത്വ നിയമ ഭേദഗതി; പാലക്കാട് നഗരസഭയില്‍ വീണ്ടും സംഘര്‍ഷം

പാലക്കാട്:  പൗരത്വ നിയമഭേദഗതിയെച്ചൊല്ലി പാലക്കാട് നഗരസഭയില്‍ വീണ്ടും സംഘര്‍ഷം. കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാനെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെ കയ്യാങ്കളിയായി. ഇതിനിടെ ബിജെപി കൗണ്‍സിലര്‍ എന്‍ ശിവരാജനും സിപിഐഎം അംഗം രഘുനാഥനും നിലത്തേക്ക് വീണത് സംഘര്‍ഷം രൂക്ഷമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പാലക്കാട് നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നത്. കൗണ്‍സില്‍ യോഗം നടത്താന്‍ അനുവദിക്കാതെ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞുവെച്ചു. ഒരു മണിയോട് കൂടി കൗണ്‍സില്‍ അവസാനിപ്പിച്ച്‌ കൃഷ്ണണകുമാര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടെ ബിജെപി അംഗം എന്‍ ശിവരാജനും, സിപിഐഎം അംഗം രഘുനാഥനും നിലത്തേക്ക് വീഴുകയായിരുന്നു. ഇതോടെ ശിവരാജനെ തള്ളിയിട്ടത് വൈസ് ചെയര്‍മാന്‍ ആണെന്ന് പ്രതിപക്ഷം വാദിച്ചു.

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് സിപിഐഎം അംഗം അബ്ദുള്‍ ഷുക്കൂര്‍ ആണ് പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്‍ തള്ളിക്കളയണമെന്ന് സിപിഐഎം അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രമേയത്തെ പിന്തുണച്ച്‌ യുഡിഎഫും രംഗത്തെത്തി. ബിജെപി അംഗം എന്‍ ശിവരാജന്‍ പ്രമേയം വലിച്ച്‌ കീറിയതോടെ തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *