കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി: നാലു മരണം

തൃശൂർ : കൊറ്റനെല്ലൂരിൽ കാർ പാഞ്ഞുകയറി നാലു കാൽനടയാത്രക്കാർ മരിച്ചു. കൊറ്റനെല്ലൂർ തേരപ്പിള്ളി സ്വദേശി സുബ്രന്‍ (54), മകൾ പ്രജിത (23), കണ്ണന്തറ ബാബു (56), മകന്‍ വിപിൻ (29) എന്നിവരാണ് മരിച്ചത്. രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം.തുമ്പൂർ അയ്യപ്പൻകാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പൈങ്ങോട് സ്വദേശികളായ യുവാക്കൾ ഓടിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.

>ഇവരെ ആളൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *