പ്രവാസി-മാധ്യമ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ലോക്ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്റെ രാജ് നാരായണ്‍ജി പ്രവാസി-മാധ്യമ പുരസ്‌ക്കാരങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദന്‍ വിതരണം ചെയ്തു. ഒ.രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പുഷ്പലത, കൗണ്‍സിലര്‍മാരായ എം.ആര്‍.ഗോപന്‍, പാളയം രാജന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയ പ്രവാസി ദിനമായ ഇന്നലെ വൈകിട്ട് നടന്ന പുരസ്‌ക്കാര വിരണത്തില്‍ മാധ്യമരംഗത്തെ 18 പേര്‍ക്കും പ്രവാസികളായ മൂന്നുപേര്‍ക്കുമാണ് പുരസ്‌ക്കാരം നല്‍കിയത്.

ക്യാന്‍സര്‍ രോഗികളായ മൂന്നുപേര്‍ക്കുള്ള സ്ഥിരം സഹായധനം വേദിയില്‍ മന്ത്രി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *