തി​രു​വ​ല്ല​യി​ല്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ മൂ​ന്ന് ബാ​ങ്കു​ക​ള്‍ അ​ട​പ്പി​ച്ചു

തി​രു​വ​ല്ല: സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ പ​ണി​മു​ട​ക്കി​നി​ടെ തി​രു​വ​ല്ല​യി​ല്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ മൂ​ന്ന് ബാ​ങ്കു​ക​ള്‍ അ​ട​പ്പി​ച്ചു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഫെ​ഡ​റ​ല്‍ ബാ​ങ്ക്, വി​ജ​യ ബാ​ങ്ക് എ​ന്നി​വ​യു​ടെ ശാ​ഖ​ക​ളാ​ണ് ബ​ല​മാ​യി അ​ട​പ്പി​ച്ച​ത്.

പ​ണി​മു​ട​ക്ക് ദി​വ​സം രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി മൂ​ന്ന് ബാ​ങ്ക് ശാ​ഖ​ക​ളും തു​റ​ന്നു. പി​ന്നാ​ലെ സ​മ​രാ​നു​കൂ​ലി​ക​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി എ​ത്തി ജീ​വ​ന​ക്കാ​രോ​ട് ശാ​ഖ​ക​ള്‍ അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ചി​ല​ര്‍ ചേ​ര്‍​ന്ന് ഷ​ട്ട​ര്‍ ബ​ല​മാ​യി താ​ഴ്ത്തുകയും ചെയ്തു. ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തി​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ശാ​ഖ​ക​ള്‍ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *