സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 15 കൊല്ലം തടവും ഒരുലക്ഷം പിഴയും

പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവുശിക്ഷ. ചെര്‍പ്പുളശ്ശേരിയിലെ അധ്യാപകനായ കൈപ്പുറം സ്വദേശി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. ചൈല്‍ഡ് ലൈന് വിവരം കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *