സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് തോമസ് ഐസക്ക്‌

തരുവനന്തപുരം: സംസ്ഥാനം വന്‍ സാമ്ബത്തിക ഞെരുക്കത്തിലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സാമ്ബത്തിക പ്രതിസന്ധി കാരണം ബജറ്റില്‍ പുതിയ വികന പദ്ധതികളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. പല വകുപ്പുകളിലും അതിര് കവിഞ്ഞ ചെലവുകളും അനാവശ്യ നിയമനങ്ങളും നടന്നിട്ടുണ്ട്. കടുത്ത സാമ്ബത്തിക ഞെരുക്കത്തിലായതിനാല്‍ ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമുണ്ടാവില്ല.

ബജറ്റില്‍ ഇതിന് തിരുത്തല്‍ നടപടികള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലത് മാറ്റിവയ്ക്കേണ്ടിയും വരും. പക്ഷെ, കിഫ്ബി പദ്ധതികള്‍ക്ക് 20000 കോടി രൂപ ഇക്കൊല്ലം ചെലവഴിക്കുന്നതിനാല്‍ ബജറ്റിലെ ചെലവുചുരുക്കല്‍ സമ്ബദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.

നിലം പരിവര്‍ത്തനം, ഭൂമി രജിസ്ട്രേഷന്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ച്‌ വരുമാനം കൂട്ടും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ട്രഷറി നിയന്ത്രണങ്ങള്‍ ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു. ക്ഷേമപദ്ധതികളില്‍ കൈ വയ്ക്കില്ല. അനാവശ്യ നിയമനങ്ങള്‍ ഉള്‍പ്പെടെ ചെലവുകള്‍ വെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *