ഇ​റാ​ക്ക്, ഇ​റാ​ന്‍, ഗ​ള്‍​ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കി യുഎസ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ്യോ​മ​താ​വ​ള​ങ്ങ​ള്‍​ക്കു നേരെ ഇ​റാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഇ​റാ​ക്ക്, ഇ​റാ​ന്‍, ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വ്യോമപാത ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​മാ​ന​ക്ക​ന്പ​നി​ക​ള്‍​ക്ക് അ​മേ​രി​ക്ക​ന്‍ വ്യോ​മ​യാ​ന അ​ഥോ​റി​റ്റി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.

ഇ​റാ​ക്ക് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​നു സിം​ഗ​പ്പൂ​ര്‍ വ്യോ​മ​യാ​ന അഥോറിറ്റിയും ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഇ​റാ​ന്‍, ഇ​റാ​ഖ് വ്യോ​മ​പാ​ത​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ വി​മാ​നക്ക​ന്പ​നി​ക​ള്‍​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.

ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ഖി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലെ ഇ​റാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ടോ​ളം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​തി​ച്ച​താ​യി അ​മേ​രി​ക്ക​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *