തിരിച്ചടിച്ച് ഇറാന്‍: യു.എസ് സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം; മരണം 80

ബഗ്ദാദ് / തെഹ്റാന്‍: സൈ​നി​ക ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നിയെ അമേരിക്ക ഡോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍റെ ശക്തമായ തിരിച്ചടി. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. 80 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ആളപായമില്ലെന്നാണ് ഇറാഖ് അറിയിച്ചത്.

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചരക്കും ആറരക്കും ഇടയിലാണ് ആംബര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് വ്യോമ കേന്ദ്രത്തിലും ഇര്‍ബില്‍ സൈനിക കേന്ദ്രത്തിലും ഇറാന്‍റെ ബാലിസ്റ്റിക്ക് മിസൈലുകള്‍ പതിച്ചത്. ഒരേസമയമായിരുന്നു വടക്കന്‍ ഇറാഖിലും പടിഞ്ഞാറന്‍ ഇറാഖിലും ആക്രമണം. ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലായ ഫത്ഹ് 313 ആണ് ഉപയോഗിച്ചത്.  അമേരിക്കയുടെ ഇറാഖിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് അല്‍ അസദ് വ്യോമകേന്ദ്രം. ഐ.എസ് വിരുദ്ധ നീക്കങ്ങള്‍ക്കായി രൂപീകരിച്ച അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും ഇറാഖിന്‍റെയും സേനകള്‍ ക്യാമ്ബ് ചെയ്യുന്ന കേന്ദ്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *