മഹാരാഷ്ട്രയിൽ ശിവസേന മന്ത്രി രാജിവച്ചു

മുംബൈ : മഹാരാഷ്ട്ര മഹാസഖ്യസര്‍ക്കാരില്‍ ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവച്ചു. വകുപ്പുവിഭജനത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് രാജി. ഉദ്ദവ് താക്കറെ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത നാല് മുസ്‌ലിം നേതാക്കളിൽ ഒരാളായിരുന്നു സത്താർ.

സിലോഡ് നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം‌എൽ‌എയും 2014ൽ കോൺഗ്രസ്-എൻ‌സി‌പി സർക്കാരിൽ കുറച്ച് കാലം മന്ത്രിയായിരുന്ന സത്താർ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നത്.വകുപ്പുവിഭജനത്തിലെ അതൃപ്തി കോൺഗ്രസിലും എൻസിപിയിലും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 30ന് സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ വകുപ്പുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ സത്താറിന്റെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ശിവസേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *