കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ‌ ബിഡിജെഎസ് മത്സരിക്കും

ചേർത്തല: വരാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കാൻ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥ‍ാനാർഥി മത്സരിച്ച മണ്ഡലമാണിത്. സ്ഥാനാർഥിയെ പിന്നീടു തീരുമാനിക്കും.

ക്രമക്കേട് ആരോപണമുയർന്ന സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിൽ നിന്ന് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. എന്തു ക്രമക്കേട് ആണെന്നു പറയുന്നില്ലെന്നും 15 ദിവസത്തിനുള്ളിൽ വിശദീകരണം ലഭിച്ചില്ലെങ്കിൽ അടുത്ത നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *