ആർക്കും പൗരത്വം നഷ്ടപ്പെടില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂ‍ഡൽഹി: പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം. നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു മറ്റു രാജ്യങ്ങളെ അറിയിച്ചു. നിയമം നിലവിൽ വരുന്നതിലൂടെ ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണു മന്ത്രാലയത്തിന്റെ വിശദീകരണം.

>പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നു മാറ്റിവച്ച ഇന്ത്യ – ജപ്പാൻ ഉച്ചകോടി ഉടൻ നടത്താനുള്ള ചർച്ചകൾ സജീവമാണെന്ന് രവീഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *