പൗരത്വ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമല്ലെന്ന് സർക്കാരും പ്രതിപക്ഷവും

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാരും പ്രതിപക്ഷവും. പൗരത്വ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറ‍ഞ്ഞു. കേന്ദ്രത്തോടു പ്രമേയത്തിലൂടെ അഭ്യര്‍ഥിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. അങ്ങനെ പാടില്ലെന്ന് താന്‍ വായിച്ച ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സമാനമായ പ്രമേയങ്ങള്‍ നേരത്തെയും പാസാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗവർണർ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യപ്രവർത്തനമായി കാണാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധുത ഗവർണർ ചോദ്യം ചെയ്തതു ശരിയല്ല. ഭരണഘടനാ അവകാശമാണു നിയമസഭ ഉപയോഗപ്പെടുത്തിയത്.

ഗവർണർ ബിജെപിയുടെ ഏജന്റ് ആണെന്നു കെ.മുരളീധരൻ എംപി വിമർശിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്നു വിളിക്കില്ല. ഗവര്‍ണര്‍ രാജിവച്ചു പോയില്ലെങ്കില്‍ തെരുവിലൂടെ ഇറങ്ങിനടക്കാനാകില്ല. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും മുരളീധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *