ഹാഷിഷ് ഓയിലും കഞ്ചാവുമായി നാല് പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കളുമായി നാല് പേര്‍ പിടിയില്‍. ഹാഷിഷ് ഓയിലും കഞ്ചാവുമാണ് പിടിയിലായവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.

പത്തനംതിട്ട, മല്ലപ്പള്ളി പാമല മുറിയില്‍ പൈനുംപാറ വീട്ടില്‍ കെന്‍ ജോസഫ്, മല്ലപ്പള്ളി കുന്നന്താനം മുറിയില്‍ ഗോകുല്‍ കൃഷ്ണ, കോട്ടയം തൃക്കൊടിത്താനം കോട്ടമുറിക്കല്‍ വീട്ടില്‍ ബെന്‍ ജോസഫ് ജെയിംസ്, മല്ലപ്പള്ളി പുത്തന്‍ വീട്ടില്‍ ബെന്‍സണ്‍ ജോസഫ് ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *