നാളെ സൂര്യഗ്രഹണം; ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ശബരിമല നട നാളെ നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണം കണക്കിലെടുത്ത് നട അടച്ചിടുന്നതിനാല്‍ ശബരിമലയില്‍ നാളെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രഹണസമയത്ത് നടതുറക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി മഹേഷ് മോഹനരര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.

26ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതിനാല്‍ രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല നട അടച്ചിടുക. പുലര്‍ച്ചെ 3 മണിക്ക് പതിവ് പോലെ നട തുറക്കും. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം നടക്കും. ഇതിനു ശേഷം ഉച്ചപൂജ നടത്തിയ ശേഷമാകും നടക്കുക. 11.30ന് നട തുറക്കുമ്പോള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് നെയ്യഭിഷേകം ഉണ്ടാകുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് അറിയിച്ചു. ശബരിമലക്ക് പുറമെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാളികപ്പുറം, പമ്പ ക്ഷേത്രങ്ങളും സൂര്യഗ്രഹണത്തിന്റെ സമയത്ത് അടച്ചിടും.

Leave a Reply

Your email address will not be published. Required fields are marked *