പൗരത്വ നിയമം ജാർഖണ്ഡിൽ നടപ്പാക്കാൻ അനുവദിക്കില്ല: ഹേമന്ത് സോറൻ

ന്യൂഡൽഹി:  ‘സംസ്ഥാനത്തെ ഒരു വ്യക്തിക്കെങ്കിലും പൗരത്വ നിയമം കാരണം നാടുവിടേണ്ടി വരികയാണെങ്കിൽ ആ നിയമം ജാർഖണ്ഡിൽ നടപ്പാക്കാൻ അനുവദിക്കില്ല. നിയമത്തിന്റെ പേരിൽ ഒരു ജാർഖണ്ഡുകാരനു പോലും സ്വന്തം മണ്ണുവിട്ട് പോകേണ്ടി വരില്ല..’  ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ജെഎംഎം നേതാവ് ഹേമന്ത് സോറൻ വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖ്യത്തിൽ പറഞ്ഞു

നിയമത്തെപ്പറ്റി വിശദമായി പഠിക്കും. ദേശീയ പൗര റജിസ്റ്ററിനെപ്പറ്റിയും പഠിക്കാനിരിക്കുകയാണ്. രണ്ടു വിഷയവും സമഗ്രമായി അപഗ്രഥിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്നും സോറൻ പറഞ്ഞു. സംസ്ഥാനങ്ങൾ വിചാരിച്ചാൽ പൗരത്വ നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന്റെ പിന്നാലെയാണിപ്പോൾ സോറൻ മറുപടി നൽകിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *