ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി ആദ്യ സ്ഫോടനം ജനുവരി 11ന്

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ സ്ഫോടനം നടത്തുന്ന സമയം തീരുമാനിച്ചു. ജനുവരി 11ന് രാവിലെ 11 മണിക്ക് എച്ച്ടുഒ ഫ്ലാറ്റില്‍ ആദ്യ സ്ഫോടനം നടക്കും. 11.30ന് ആല്‍ഫാ സെറിനും 12ന് രാവിലെ 11 മണിക്ക് ജെയിന്‍ ഫ്ലാറ്റും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിക്കും. നാലു ഫ്ലാറ്റുകൾക്കുമായി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ആൽഫയുടെ ഇരട്ട കെട്ടിടങ്ങളുടെ സമീപത്തുള്ളവർക്ക് 50 കോടിയുടെ ഇൻഷുറൻസ് നൽകും. ജെയിനിനും ഗോൾഡൻ കായലോരത്തിനും 10 കോടി രൂപയും എച്ച്ടുഒയ്ക്ക് 25 കോടി രൂപ വീതവും നൽകും.

നിയന്ത്രിത സ്ഫോടനതിനുള്ള മുന്നൊരുക്കങ്ങളും ഫ്ലാറ്റിൽ പുരോഗമിക്കുകയാണ്. ഇടവിട്ടുള്ള നിലകളിലെ തൂണുകളിൽ സ്ഫോടകവസ്തു നിറയ്ക്കാൻ ദ്വാരങ്ങൾ ഇട്ടു കഴിഞ്ഞു. സ്ഫോടന സമയത്ത് പുറത്തേക്ക് അവശിഷ്ടങ്ങൾ ചിതറാതിരിക്കാൻ തൂണുകൾ സ്റ്റീൽ വളകളും, ജിയോ ടെക്സ്ടൈൽ ഷീറ്റുകളും ഉപയോഗിച്ച് പൊതിഞ്ഞിട്ടുമുണ്ട്. നിയന്ത്രിത സ്ഫോടനത്തിനു മുൻപ് പരമാവധി കെട്ടിട അവശിഷ്ടങ്ങൾ ഫ്ളാറ്റുകളിൽ നിന്നു മാറ്റി.  പൊടി ഉയരാതിരിക്കാൻ റോഡിൽ വെള്ളം തളിച്ചതിന് ശേഷം ടിപ്പര്‍ ലോറിയിലാണ് അവശിഷ്ടങ്ങള്‍ മാറ്റിയത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രമാണ് മാറ്റുന്നത്. കമ്പിയും സ്റ്റീലും ഉൾപ്പെടെയുള്ളവ പൊളിക്കുന്ന കമ്പനികൾക്ക് സ്വന്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *