രഘുബർ ദാസ് രാജിവച്ചു ; ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക്

റാഞ്ചി : ജാര്‍ഖണ്ഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം അധികാരത്തിലേക്ക്. നിയമസഭ തിര‍ഞ്ഞെടുപ്പിൽ തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി രഘുബർ ദാസ് രാജിവച്ചു.

അടുത്ത സർക്കാർ രൂപീകരിക്കും വരെ സ്ഥാനത്തു തുടരാൻ ഗവർണർ ദ്രൗപതി മർമു ആവശ്യപ്പെട്ടു. ഇതുവരെ 31 സീറ്റുകളിലെ ഫലം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ആകെയുള്ള 81 സീറ്റുകളിൽ 47 ഇടത്തും മഹാസഖ്യം ലീഡ് ചെയ്യുകയാണ്.

കേവല ഭൂരിപക്ഷം കടന്നെങ്കിലും അവസാന റൗണ്ട് വോട്ടുകൾ കൂടി എണ്ണിയെങ്കിലേ അന്തിമഫലം അറിയൂ. സർക്കാർ രൂപീകരിക്കുന്നതിന് ഇന്നുതന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെഎംഎം അറിയിച്ചു. മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *