അവശനിലയിൽ കീരിക്കാടൻ ജോസ് ; വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ കീരിക്കാടൻ ജോസ് അവശനിലയിലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ  പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ കീരിക്കാടൻ ജോസിനൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അവശനിലയിലുള്ള അദ്ദേഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാകുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *