അമേരിക്കയുടെ പ്രതിരോധ ബജറ്റ് 73800 കോടി ഡോളർ

വാഷിങ്ടൺ: അമേരിക്കയുടെ പ്രതിരോധ ബജറ്റ് 73800 കോടി അമേരിക്കൻ ഡോളർ. ഇരുസഭകളിലും റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും വൻ പിന്തുണയോടെ പാസാക്കിയ പ്രതിരോധ ബജറ്റിൽ കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു.
സ്വർഗത്തെയും സൈനികവത്ക്കരിക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കുന്ന ബജറ്റാണിത്. ബഹിരാകാശ സേനയ്ക്കും ട്രംപ് തുക വകയിരുത്തിയിട്ടുണ്ട്. അടുത്ത വർഷം സെപ്റ്റംബർ 30നകം ചെലവഴിക്കാനുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
യെമനിൽ സൗദി സഖ്യസേന നടത്തുന്ന സൈനിക നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ കൂടിയുള്ള പണമാണ് പാർലമെന്റ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞാഴ്ച 48നെതിരെ 377 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ഇതുസംബന്ധിച്ച ബിൽ പാസാക്കിയത്. ഇതേ വിജയം തന്നെ സെനറ്റിലും ആവർത്തിച്ചു. എട്ടിനെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് പ്രതിരോധ ചെലവ് ബിൽ പാസാക്കിയത്. മാസങ്ങളോളം ഇരുസഭകളും പ്രതിരോധ ബജറ്റിനെക്കുറിച്ച് ചർച്ച നടത്തി.
അതേസമയം ട്രംപിന്റെ മറ്റൊരു പ്രിയ പദ്ധതിയായ മെക്സിക്കൻ ഭിത്തിക്ക് പണം ലഭിക്കാൻ സാധ്യത കുറയുമെന്നാണ് സൂചന. മറ്റ് ബജറ്റ് ചർച്ചകൾക്കൊപ്പം ഇതിന്റെയും ചർച്ച നടക്കുമെന്നാണ് സൂചന.
അതേസമയം പാർലമെന്റ് പ്രതിരോധ ബജറ്റ് ഉടൻ പാസാക്കിയതിൽ ട്രംപ് അഭിനന്ദനം അറിയിച്ചു.
ബഹിരാകാശത്ത് അമേരിക്കയുടെ വെറും സാന്നിധ്യമല്ല മറിച്ച് സമഗ്രാധിപത്യമാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *