മുസ്‌ലിംകളെ ഉൾപ്പെടുത്തണമെന്ന് ശിരോമണി അകാലിദൾ

പട്യാല : ദേശീയ പൗരത്വ റജിസ്റ്ററിനെ ചൊല്ലി എൻഡിഎ ഘടകകക്ഷികൾക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ജെഡിയുവിനു പിന്നാലെ എൻഡിഎയുടെ മറ്റൊരു ഘടകക്ഷിയായ ശിരോമണി അകാലിദളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി രംഗത്തു വന്നതോടെയാണ് മുന്നണിയിൽ പ്രതിസന്ധി മുറുകിയത്. മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണമെന്നു ശിരോമലി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിങ് ബാദൽ പറഞ്ഞു.

‘മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണം. മറ്റു മതവിഭാഗങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയത്‌വരാണു സിക്ക് ഗുരുക്കൾ. അവരുടെ ദർശനത്തിന് എതിരാണു മുസ‌്‌ലിംകളെ ഒഴിവാക്കിക്കൊണ്ടുള്ള നിയമം’- അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ പൗരത്വ റജിസ്റ്ററെ കുറിച്ച് പരാമർശിക്കാൻ അദ്ദേഹം തയാറായില്ല. പട്യാലയിൽ നടന്ന റാലി അഭിസംബോധന ചെയ്യവെയാണ് സുഖ്ബിറിന്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *