മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തിയ യോജിച്ച പ്രക്ഷോഭത്തിനെതിരെ രംഗത്തുവന്ന  മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻ ചാണ്ടി. കേരളം നടത്തിയ പ്രക്ഷോഭം രാജ്യത്തിനു നല്‍കിയ ഏറ്റവും നല്ല സന്ദേശമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായവ്യത്യാസങ്ങള്‍ പലതുമുണ്ടാകാം. എന്നാലിത്‌ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ്‌ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഈ വിഷയത്തില്‍ രാഷ്‌ട്രപതിയെ കണ്ടതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *