മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായയോടെ മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടഞ്ഞു. വെള്ളിയാഴ്ച 44 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ 15 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. സംഘർഷത്തെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഉത്തർപ്രദേശ്. യുപിയിലെ സർവകലാശാലകളും കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ ആർജെഡി പ്രഖ്യാപിച്ച ബന്ദ് ആരംഭിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് ആർജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇടത് പാർട്ടികൾ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടതു പാർട്ടികൾ ബിഹാറിൽ ബന്ദ് നടത്തിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലും ഇന്ന് വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിൽ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തും. അതേസമയം, ഡൽഹി ഗേറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ചെയ്ത കുട്ടികളെ വിട്ടയച്ചു. ഒൻപതു കുട്ടികൾ ഉൾപ്പെടെ 42 പേരെയാണ് വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *