ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആസാദ് അറസ്റ്റിൽ

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭം ന​യി​ച്ച ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആസാദ് അറസ്റ്റിൽ.ഡൽഹി ജുമാ മസ്ജിദിൽ അഭയം തേടിയ ചന്ദ്രശേഖർ ആസാദിനെ പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. വൻ പ്രതിഷേധത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു പിന്തുണയുമായി എത്തിയ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ വെള്ളിയാഴ്ച പകൽ മുതൽ ഡൽഹി പൊലീസ് ശ്രമം നടത്തിവരികയായിരുന്നു.

പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തിയത്.ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ എത്തിയത്

 

Leave a Reply

Your email address will not be published. Required fields are marked *