ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ കേരളം നിര്‍ത്തിവച്ചു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനിടെ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ടു പോകുന്നത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ കേരളം നിര്‍ത്തിവച്ചു.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൗരത്വ നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *