ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക് : ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നത് 18 മണിക്കൂറിലധികം

ശബരിമല: മണ്ഡലക്കാലത്തിന്റെ പരിസമാപ്തിയിലേയ്ക്ക് അടുക്കുമ്പോള്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാലം ആരംഭിച്ച് ഒരുമാസം പിന്നിടുമ്‌ബോള്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനായി 18മണിക്കൂറിലേറെയാണ് തീര്‍ത്ഥാടകര്‍ കാത്തുനില്‍ക്കുന്നത്.

മിനിറ്റില്‍ 3600 പേര്‍ ഇന്നലെ പമ്പയില്‍ നിന്ന് മലകയറിയതോടെ ക്യൂ ശബരീപീഠം വരെ നീണ്ടു. പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം വര്‍ധിപ്പിക്കാന്‍ പൊലീസിന് കഴിയാതെവന്നതോടെയാണ് കാത്തുനില്‍പ്പ് മണിക്കൂറുകളോളം നീണ്ടത്. തിരക്കേറിയതോടെ തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞു. നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ തീര്‍ത്ഥാടകരെ വലച്ചു.

കെഎസ്ആര്‍ടിസിയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും അയ്യപ്പന്മാരുടെ മടക്കയാത്രയ്ക്ക് തടസ്സമായി. മൂന്നാം ഘട്ടം സേവനത്തിന് എത്തിയ പൊലീസിന്റെ പരിചയക്കുറവും ഏകോപനമില്ലായ്മയുമാണ് പ്രശ്നമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *