നിയന്ത്രണ രേഖയിൽ രണ്ട് പാകിസ്ഥാൻ ബാറ്റ് കമാൻഡോകളെ ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ രണ്ട് പാകിസ്ഥാൻ ബാറ്റ് കമാൻഡോകളെ ഇന്ത്യൻ സൈന്യം വധിച്ചു. സുന്ദർബാനി സെക്ടറിലെ ഇന്ത്യൻ ആർമി പോസ്റ്റിനെതിരെ ആക്രമണം നടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ.

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം നടത്തിയ വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിനേതുടർന്ന് കനത്ത വെടിവെയ്പ്പും, റോക്കറ്റ് ആക്രമണവും മേഖലയിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതിർത്തിയിൽ ഉടനീളം റെയ്ഡുകൾ നടത്തുന്ന സ്‌പെഷ്യൽ കമാൻഡോ ഗ്രൂപ്പാണ് പാകിസ്ഥാന്റെ ബാറ്റ്. അതിർത്തിയിൽ സ്ഥിരമായി ബാറ്റ് ആക്രമണത്തിന് മുതിരാറുണ്ട്. ഇതിനെതിരെയുള്ള പ്രതികാരമായാണ് ഇന്ത്യൻ തിരിച്ചടി. മേഖലയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന കമാൻഡോകളുടെ മൃതുദേഹം അവിടെതന്നെ ഉപേക്ഷിക്കാറാണ് പാകിസ്ഥാന്റെ പതിവ്. വെള്ള പതാകയുമായി വന്നു മൃതുദേഹം എടുത്തുകൊണ്ട് പോകുവാൻ പാകിസ്ഥാനോട് മുൻപ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *