ശബരിമലയില്‍ യുവതികൾ എത്തിയാലും ദേവന്‍ കണ്ണുതുറന്നുനോക്കില്ല: യേശുദാസ്

ചെന്നൈ: ശബരിമല യുവതീപ്രവേശത്തിനെതിരായ നിലപാടാവര്‍ത്തിച്ച് ഗായകന്‍ കെ.ജെ.യേശുദാസ്. ശബരിമല തീര്‍ഥാടനത്തിന്റെ ലക്ഷ്യം മാറിപ്പോകാതിരിക്കാനാണ് യുവതീപ്രവേശം വിലക്കിയിരിക്കുന്നത്. യുവതികൾ എത്തിയാലും ദേവന്‍ കണ്ണുതുറന്നുനോക്കില്ല. എന്നാൽ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ മനസിന് ചാഞ്ചല്യമുണ്ടാകും.

യുവതീകള്‍ക്ക് ദര്‍ശനം നടത്താന്‍ മറ്റനേകം ക്ഷേത്രങ്ങള്‍ ഉണ്ടല്ലോയെന്നും യേശുദാസ് ചോദിച്ചു. ചെന്നൈയില്‍ സംഗീത പരിപാടിക്ക് എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീപ്രവേശത്തെ എതിർത്തു കൊണ്ടു യേശുദാസ് നേരത്തെയും രംഗത്തെത്തിയിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *