ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

എറണാകുളം: ദമ്പതികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കരിമ്പ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ലത എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഓള്‍ സെയിന്റ്സ് കോളജിന് സമീപത്താണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ എക്സെസ് ആന്റ് ഇന്‍കം ടാക്സ് ഓഫീസില്‍ ജോലിചെയ്യുന്ന കോട്ടയം അയ്മനം സ്വദേശി മോന്‍സണ്‍ വര്‍ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു ഇയാളെ. ഇന്നലെ രാത്രിയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *