ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ

തിരുവനന്തപുരം: പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംയുക്ത സമിതി ഡിസംബര്‍ 17 ന് സംസ്ഥാനത്ത് നടത്തുന്ന  ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ.

ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ  ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നുവെന്നും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. രാജ്യത്തെ വിഭജിക്കുന്ന തരത്തില്‍ കേന്ദ്രം നീങ്ങുമ്പോള്‍  അതിനെതിരെ ജനകീയ പ്രതിരോധം ആവശ്യം ആണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *