വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം 18ന്

തിരുവനന്തപുരം : വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി പണികഴിപ്പിച്ച ഓഫീസ് മന്ദിരം 18ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓഫീസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജനും മിനികോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സി.പി.എം കേന്ദ്രകമ്മറ്റി അംഗം എം.വി. ഗോവിന്ദനും നിർവഹിക്കും. വി.കെ.സി. മമ്മദ്കോയ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയാകും. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ. ആൻസലൻ എം.എൽ.എ, വി. ശിവൻകുട്ടി, സമിതി സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു എന്നിവർ പങ്കെടുക്കും.

വലിയശാല കാവിൽകടവിലാണ് വ്യാപാരിമന്ദിരം എന്നുപേരിട്ട മന്ദിരം പണിതിട്ടുള്ളത്. പത്രസമ്മേളനത്തിൽ ഇ.എസ്. ബിജു, ബിന്നി ഇമ്മട്ടി, വി. പാപ്പച്ചൻ, സി.കെ. ജലീൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *