മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഞ്ചാവുമായി മകൻ പിടിയിൽ

പുന്നയൂര്‍ക്കുളം: മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഞ്ചാവുമായി മകൻ പിടിയിൽ. . പെരിയമ്ബലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് പൊലീസ് പിടികൂടിയത്.

ആദ്യം ഇവര്‍ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് നാട്ടുകാര്‍ ഇടപെട്ട് കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ ബാബുവിന്റെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തി.

പൊലീസിനെ കണ്ട് ഓടിയ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. മുൻപ് ബീച്ചില്‍ ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവില്‍ അവിടെ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *