റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് വധഭീഷണി : ശ്രീകാര്യം പോലീസ് ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: നിയമവിധേയമല്ലാത്ത റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ ശാരീരിക വൈകല്യമുള്ള നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ ശ്രീകാര്യം പോലീസ് ക്രൈം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം നഗരസഭയുടെ ഉള്ളൂര്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാബുരാജന്‍ നല്‍കിയ പരാതിയിന്മേല്‍ ക്രൈം നമ്പര്‍ 2287/19 പ്രകാരം സുഗതന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തതായി ശ്രീകാര്യം പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *