ആള്‍താമസമില്ലാത്ത വീടിന് റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല ; നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് വധഭീഷണി

തിരുവനന്തപുരം: വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പണി പൂര്‍ത്തിയാക്കാത്തതും ആള്‍താമസമില്ലാത്തതുമായ വീടിന് റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ തിരുവനന്തപുരം നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വധഭീഷണി.  50% ശാരീരിക വൈകല്യമുളള ഭിന്നശേഷിക്കാരായ നഗരസഭയിലെ ഉള്ളൂര്‍ മേഖലാ ഓഫിസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാബുരാജനാണ് തനിക്ക് വധഭീഷണിയുള്ളതായി ശ്രീകാര്യം പോലീസില്‍പരാതി നല്‍കിയത്.

തിരുവനന്തപുരം നഗരസഭയിലെ ചെറുവയ്ക്കല്‍ വാര്‍ഡില്‍ അയോദ്ധ്യാനഗറില്‍ വീട് നിര്‍മ്മിക്കുന്ന വ്യക്തിയും കുടുംബവും പൂര്‍ത്തിയാകാത്ത വീട്ടില്‍ താമസിക്കുന്നതായി കാണിക്കുന്നതിന് റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, പരിശോധിച്ചതില്‍ വീട് ഇതുവരെ പൂര്‍ത്തിയാക്കുകയോ താമസമാവുകയോ ചെയ്തിട്ടില്ലെന്നും ബോധ്യപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്ന് പൂര്‍ത്തീകരിക്കാത്ത ആള്‍താമസമില്ലാത്ത വീടിന് റസിഡന്റ്‌സ് നിയമവിരുദ്ധമായി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് ‘ തന്നെ പെട്രോള്‍ ഒഴിച്ച് കത്തിക്കു’മെന്നും, തനിക്കെതിരെ ഓഫിസില്‍ വന്ന് മറ്റു ജീവനക്കാരുടെ മുന്നില്‍വച്ച് നിരന്തരം വധഭീഷണി മുഴക്കുന്നതായും അസഭ്യവര്‍ഷം നടത്തുന്നതായും പരാതിയില്‍ പറയുന്നു.

ശാരീരികമായി അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുചെയ്തതിനു പുറമെ റസിഡന്റ്‌സ് സര്‍ട്ടഫിക്കറ്റ്്നല്‍കാത്തില്‍ പ്രതിഷേധിച്ച് തനിക്കെതിരെ നഗരസഭാ സെക്രട്ടറിക്കും റവന്യൂ ഓഫീസര്‍ക്കും ഉള്‍പ്പെടെ ഗവമെന്റ് സെക്രട്ടറി (ഘടഏഉ) വരെ പരാതി നല്‍കുകയും ചെയ്തിട്ടും ആധികാരികമായ രേഖകള്‍ ഉള്‍പ്പെടെ അതിനുള്ള മറുപടി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് നഗരസഭ പരാതി തള്ളിക്കളയുകയും ചെയ്തതായി ബാബുരാജന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പണി പൂര്‍ത്തിയാകാത്ത വീടിന് ടി.സി നമ്പര്‍ ആവശ്യപ്പെട്ടും തനിക്കെതിരെ വധഭീഷണിമുഴക്കിയ വ്യക്തി നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. ഓഫിസിനുള്ളില്‍ ബഹളം വച്ചതിനെ തുടര്‍ന്നും തനിക്കെതിരെ മുന്‍പ് മേലധികാരികള്‍ക്ക് പരാതി നല്‍കിയതിനെയും തുടര്‍ന്ന് മുന്‍ റവന്യൂ ഓഫിസറുടെ നിര്‍ദ്ദേശാനുസരണം കെട്ടിടം അസ്സ്‌സ് ചെയ്ത് ടി.സി. നല്‍കേണ്ടി വന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് റസിഡന്റ്്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുള്ളതായി ബോധ്യപ്പെട്ടതിനാണ് ആള്‍താമസമില്ലാത്ത പൂര്‍ത്തീകരിക്കാത്ത വീടിന് റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ബഹളം വയ്ക്കുന്നതെന്ന് ബാബുരാജന്‍ പരാതിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതായി ബാബുരാജന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *