ക്രഷർ യന്ത്രം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചു

തിരുവനന്തപുരം: പ്ളാസ്റ്റിക് കുപ്പികൾ ഇടിച്ചുപൊടിയാക്കി പുനരുപയോഗിക്കുന്നതിനുള്ള ക്രഷർ യന്ത്രം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചു. സുരേഷ് ഗോപി എം.പിയുടെ മണ്ഡലം വികസനനിധിയിൽ നിന്നുള്ള പണം ഉപയോഗിച്ച് സ്ഥാപിച്ച യൂണിറ്റ് ഒ. രാജഗോപാൽ എം.എൽ. എ ഉദ്ഘാടനം ചെയ്തു.

മണിക്കൂറിൽ 400 മുതൽ 500 വരെ കുപ്പികൾ പൊടിക്കാനാകുന്ന യന്ത്രത്തിലേക്ക് യാത്രക്കാർക്ക് നേരിട്ട് കുപ്പിയിടാം. പിന്നീടിത് റോഡ് നിർമ്മിക്കാനും മറ്റ് വസ്തുക്കളുണ്ടാക്കാനുമുള്ള പൾപ്പായി പുനരുപയോഗിക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് പൊതുയിടത്തിൽ പ്ളാസ്റ്റിക് കുപ്പി ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നത്. സീനിയർ ഡിവിഷണൽ റെയിൽവേ കൊമേഴ്സ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക്ക് , സ്റ്റേഷൻ മാസ്റ്റർ സുനിൽ, സീനിയർ ടിക്കറ്റ് എക്സാമിനർ ഷാജിന രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *