ഐഎൻഎക്സ് മീഡിയ കേസ് : പി. ചിദംബരം ജയിൽമോചിതനായി

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം ജയിൽ മോചിതനായി. 106 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് മോചനം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണമെന്നു സുപ്രീംകോടതി ചിദംബരത്തോടു നിര്‍ദേശിച്ചു. പാസ്‌പോര്‍ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഐഎൻഎക്സ് മീഡിയ അഴിമതി സംബന്ധിച്ച സിബിഐ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനു സുപ്രീം കോടതി നേരത്തെ ജാമ്യമനുവദിച്ചിരുന്നു. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്തു നിന്നു നിക്ഷേപം തേടുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതിൽ ധനമന്ത്രിയായിരുന്ന ചിദംബരം ക്രമക്കേടു നടത്തിയെന്നാണ് കേസ്.

ചിദംബരത്തെ സ്വീകരിക്കാൻ തിഹാർ ജിയിലിനു പുറത്ത് കോൺഗ്രസ് നേതാക്കളും മകൻ കാർത്തി ചിദംബരവും എത്തി.

Leave a Reply

Your email address will not be published. Required fields are marked *