കേരളത്തിന്റെ സൽപ്പേര് കളയരുതെന്ന് ഗവർണർ

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിനുള്ള ഉന്നത സ്ഥാനം നഷ്ടപ്പെടുന്ന നടപടികൾ ഉണ്ടാവരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരള,എം.ജി.,സാങ്കേതിക സർവകലാശാലകളിലെ മോഡറേഷൻ മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രതികരണം.

മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗം നടത്തിയയെന്നത് സംബന്ധിച്ച തന്റെ സെക്രട്ടറിയുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ,മന്ത്റി അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് മ​റ്റ് സംസ്ഥാനങ്ങൾ പോലും കേരളത്തിന്റെ പാതയാണ് പിന്തുടരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേന്മ മോശമാക്കാൻ അനുവദിക്കില്ല. കേരളത്തിലെ വിവിധ സർവകലാശാലകളിൽ മാർക്ക് ദാനം ലഭിച്ചതായി തെളിഞ്ഞ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിച്ച് റദ്ദാക്കും. മാർക്ക്ദാന പ്രശ്നത്തിൽ എം.ജി സർവകലാശാലയ്ക്ക് തെറ്ര് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. . തുടർന്നാണ് തെറ്ര് തിരുത്താനും നൽകിയ ബിരുദം റദ്ദാക്കാനും തയ്യാറായത്. ഇതോടെ , വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *