പതിനെട്ടാംപടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു

ശബരിമല : സന്നിധാനത്ത് പതിനെട്ടാംപടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. തിരുനടയുടെയും ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയുടെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ് നിരോധനം.

പതിനെട്ടാംപടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കർശനമായി നടപ്പാക്കിയിരുന്നില്ല. ഇനിമുതൽ തിരുമുറ്റത്ത് മൊബൈൽ പുറത്തെടുക്കാനാവില്ല . ആദ്യഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച ശേഷം ഫോൺ തിരികെ നൽകും. വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണം

Leave a Reply

Your email address will not be published. Required fields are marked *